ദിലീപിനെ അറസ്റ്റ്: പോലീസ് മണ്ടത്തരം ചെയ്യുമെന്നു കരുതുന്നില്ലെന്ന് വിനായകന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി നടന്‍ വിനായകന്‍. പോലീസ് മണ്ടത്തരം ചെയ്യുമെന്നു കരുതുന്നില്ലെന്ന് വിനായകന്‍ പറഞ്ഞു. സിനിമയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. കുറച്ചുകൂടി കഴിഞ്ഞാല്‍ മലയാള സിനിമയ്ക്കു നല്ലകാലം വരും. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സങ്കടമുണ്ടെന്നും വിനായകന്‍ പറഞ്ഞു. 65ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!