ദിലീപിനെ നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കി വീഡിയോ കോണ്‍ഫറന്‍സിംഗിന് അനുമതി

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപനെ കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ കഴിയില്ലെന്ന് പൊലിസ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു അപേക്ഷ അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. നാളെ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കി പകരം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടപടി പൂര്‍ത്തിയാക്കണമെന്നാണ് പൊലിസ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലിസിന്റെ അപേക്ഷ സ്വീകരിച്ച കോടതി ഇതിനുള്ള സൗകര്യം ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!