കര്‍ണാടകയില്‍ വാഹനാപകടം: 4 മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ രാമനാഗരയില്‍ ഉണ്ടായ വാഹനാപകടത്തില്‍ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളായ നാലു മലയാളികള്‍ കൊല്ലപ്പെട്ടു. ബാംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ വിദ്യാത്ഥികളായ ജോയദ് ജേക്കബ്, ദിവ്യ, വെല്ലൂര്‍ വി.ഐ.ടി. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ നിഖിത്, ജീന എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 3.30 ഓടെ ബംഗളൂരു മൈസൂര്‍ ദേശീയ പാതയില്‍ രാമനാഗരയില്‍ കാറും ട്രക്കൂം കൂട്ടിയിടിച്ചാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!