ആധാറിന്റെ ഭരണഘടനാസാധുത അഞ്ചംഗ ഭരണഘടനാബെഞ്ച് പരിഗണിക്കും

ഡല്‍ഹി: ആധാറിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് പരിഗണിക്കും. നവംബര്‍ അവസാനവാരത്തോടെ കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിഗണിക്കാന്‍ ഭരണഘടനാബെഞ്ച് രൂപീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു. അതേസമയം, നിലവില്‍ ആധാറുള്ളവര്‍ക്ക് ക്ഷേമപദ്ധതികള്‍ക്കും മൊബൈല്‍, ബാങ്ക് അക്കൌണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കാലാവധി നീട്ടാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതുവരെയായി ആധാര്‍ എടുക്കാത്തവര്‍ക്ക് കാലാവധി 2018 മാര്‍ച്ച് 31 വരെ നീട്ടിനല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!