വാജ്പേയിയുടെ ജന്മദിനത്തിൽ 93 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍

ലക്‌നൗ: മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ ജന്മദിനത്തിൽ 93 തടവുകാരെ മോചിപ്പിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്നവരെയാണ് ഡിസംബര്‍ 24ന് മോചിപ്പിക്കുന്നതെന്ന്
ഉത്തർപ്രദേശ് ആഭ്യന്തര സെക്രട്ടറി അരവിന്ദ് കുമാര്‍ വ്യക്തമാക്കി.  ശിക്ഷാകാലാവധി പൂർത്തി ആയിട്ടും ചുമത്തിയ പിഴ അടയ്ക്കാൻ സാധിക്കാത്തവർക്കാണ് ഈ ആനുകൂല്ല്യം ലഭിക്കുന്നത്. ഇത്തരത്തിൽ ശിക്ഷ നീട്ടിക്കിട്ടിയ 135 പേരുടെ ലിസ്റ്റിൽ നിന്നാണ് 93 പേരെ സെലക്‌ട് ചെയ്തിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!