മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളാര്‍ ലൈംഗികമായി ഉപയോഗിച്ചു; സരിത എഴുതിയ വിവാദ കത്ത് പറുത്ത്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളാര്‍ ലൈംഗികമായി ഉപയോഗിച്ചു; സരിത എഴുതിയ വിവാദ കത്ത് പറുത്ത്

saritha letterകൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളാര്‍ ലൈംഗികമായി ഉപയോഗിച്ചുവെന്ന് വ്യക്തമാക്കുന്ന സരിത എസ്. നായരുടെ കത്ത് പറുത്ത്. പോലീസ് കസ്റ്റഡിയില്‍ വച്ച് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എഴുതിയ വിവാദ കത്താണ് ഏഷ്യാനെറ്റ് ന്യൂസ്  ചാനല്‍ പുറത്ത് വിട്ടത്. സരിത എസ്. നായര്‍ ഇതുതന്റെ കത്താണെന്ന് സാക്ഷ്യപ്പെടുത്തുന്ന അഭിമുഖവും കത്തിനൊപ്പം സംപ്രേഷണം ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചുവെന്നാണ് ആരോപണം.

മുന്‍ കേന്ദ്രമന്ത്രി ബലാത്സംഗം ചെയ്തുവെന്നും കത്തിലുണ്ട്. സംസ്ഥാന മന്ത്രിയുടെ വസതിയില്‍ വച്ചാണ് ബലാത്സംഗം ചെയ്തത്. 2013 ജൂലൈ 19ന് ആണ് സരിത ജയിലില്‍ വച്ച് കത്തെഴുതിയത്. തന്നെ കേന്ദ്രമന്ത്രിമാര്‍ക്ക് കാഴ്ചവയ്ക്കാന്‍ രമേശ് ചെന്നിത്തലയുടെ പി.എ ശ്രമിച്ചു. കത്ത് കമ്മീഷന് നല്‍കാതിരുന്നത് അപമാനഭയം മൂലമാണെന്ന് സരിത പറഞ്ഞു.  24 പേജുള്ള കത്താണ് പുറത്തു വന്നത്. പെരുമ്പാവൂര്‍ പോലീസില്‍ അഞ്ച് ദിവസം കസ്റ്റഡിയിലായിരിക്കെയാണ് കത്ത് എഴുതിയതെന്ന് സരിത പറഞ്ഞു. കത്തിലുള്ള എല്ലാക്കാര്യങ്ങളുടെയും ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നു. എന്നാല്‍ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും സരിത പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!