സരിതയ്ക്ക് വിശ്വാസ്യതയില്ലെന്ന് ഹൈക്കോടതി; രാഷ്ട്രീയക്കളിയില്‍ താത്പര്യമില്ലെന്ന് കമാല്‍പാഷ

sarithaകൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സരിതയ്ക്ക് വിശ്വാസ്യതയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്താണ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി സരിത എത്തിയിരിക്കുന്നത്. രാഷ്ട്രീയക്കളിയില്‍ താത്പര്യമില്ലെന്ന് പറഞ്ഞ കോടതി സത്യം എപ്പോഴെങ്കിലും മാത്രം പറയേണ്ട ഒന്നല്ലെന്നും നിരീക്ഷിച്ചു. മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കവെ ജസ്റ്റിസ്  ബി കമാല്‍ പാഷയാണ് സരിതയെ വിമര്‍ശിച്ചത്. കോടതിയുടെ സമയം സരിത വെറുതെ പാഴാക്കരുതെന്നും ജസ്റ്റിസ് ബി കമാല്‍പാഷ പറഞ്ഞു. സരിത നല്‍കിയ ഹര്‍ജി കോടതി തള്ളി,


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!