ബിജു രമേശിന്റെ ഉടമസ്‌ഥതയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാമെന്ന്‌ ഹൈക്കോടതി

കൊച്ചി : സംസ്‌ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ‘അനന്ത’യുടെ ഭാഗമായി ബാര്‍ ഉടമ ബിജു രമേശിന്റെ ഉടമസ്‌ഥതയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാമെന്ന്‌ ഹൈക്കോടതി. സര്‍ക്കാര്‍ പുറമ്പോക്ക്‌ ഭൂമി കയ്യേറി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിച്ചു നീക്കാനാണ്‌ ഉത്തരവ്‌. അതേസമയം, പ്രധാന കെട്ടിടത്തിന്‌ കേടുപാട്‌ വരുത്തരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ അനധികൃതമെന്ന്‌ കണ്ടെത്തിയിട്ടുള്ള ബിജു രമേശിന്റെ തിരുവനന്തപുരത്തെ രാജധാനി കെട്ടിടംപൊളിയ്‌ക്കാനാണ്‌ ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്‌. കനാല്‍ കയ്യേറി കൂട്ടിച്ചേര്‍ത്ത കെട്ടിടങ്ങള്‍ പൊളിയ്‌ക്കാനാണ്‌ ഉത്തരവ്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!