ദേശീയ ഗെയിംസ്: അഴിമതി അരങ്ങു തകര്‍ത്തെന്ന് സിഎജി

തിരുവനന്തപുരം: സ്‌റ്റേഡിയം നിര്‍മ്മിച്ചതു മുതല്‍ വാട്ടര്‍ബോട്ടില്‍ വാങ്ങിയതു വരെ… ദേശീയ ഗെയിംസില്‍ വന്‍ ക്രമക്കേട് നടന്നതായി സിഎജി. ഗെയിംസിനായി വാങ്ങിയ 960 എസികള്‍ അപ്രത്യക്ഷമായി. കാലതാമസം വരുത്തിയതില്‍ മാത്രം അമ്പതു കോടിയിലേറെ രൂപ നഷ്ടമുണ്ടാക്കിയെന്നും സിഎജി കണ്ടെത്തി.

ഗെയിംസ് കിറ്റിന്റെ വിതരണം പാളി, സുരക്ഷാ ഉപകരണങ്ങള്‍ സമയത്തിനെത്തിയില്ല, യൂണിഫോം വിതരണം ഫലപ്രദമായില്ല, ജിം ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട്, അനര്‍ഹരായ കലാകാരന്മാര്‍ക്കു ഡി.എ. നല്‍കി, വിപണി വിലയേക്കാള്‍ ഉയര്‍ന്ന വാടക, പരിശോധനയില്‍ ഉപകരണങ്ങളുടെ എണ്ണത്തില്‍ കുറവ്, സ്‌റ്റോക്ക് രജിസ്റ്ററില്‍ ഉള്‍പ്പെടുത്താതെ നിരവധി ഉപകരണങ്ങള്‍ വാങ്ങി എന്നിങ്ങനെ തൊട്ടതിലും പിടിച്ചതിലും വരെ ദേശീയ ഗെയിംസ് നടത്തില്‍ അഴിമതിയായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

വേദികളുടെ നിര്‍മാണത്തിലും പുനരുദ്ധാരണത്തിലും 2.18 കോടി രൂപ നഷ്ടവും 10.37 കോടി രൂപയുടെ പാഴ്‌ചെലവും 5.06 കോടി രൂപയുടെ അധികച്ചെലവുമുണ്ടായി. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം നവീകരണത്തില്‍ വന്‍ നഷ്ടം. ടെന്നീസ് ക്ലബിനായി മുടക്കിയ 1.50 കോടി രൂപ നഷ്ടം വെള്ളയമ്പലം സ്വിമ്മിംഗ് പൂളിന് നഷ്ടം 8 കോടി രൂപ. റണ്‍ കേരള റണ്ണിനായി മുടക്കിയ 10 കോടി രൂപ ഫലപ്രദമായില്ല. ലാപ്‌ടോപ്പുകള്‍ കണക്കിലധികം വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!