സരിതക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് നല്‍കി

ocതിരുവനന്തപുരം: സരിത എസ്. നായര്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് നല്‍കി. കേസില്‍ സരിതയടക്കം അഞ്ച് പേര്‍ എതിര്‍ കക്ഷികളാണ്. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ചീഫ് എം.ജി രാധാകൃഷ്ണന്‍, വിനു വി. ജോണ്‍ എന്നിവരും കൈരളി ടെലിവിഷനിലെ രണ്ട് മാധ്യമപ്രവര്‍ത്തകരുമാണ് മറ്റ് എതിര്‍ കക്ഷികള്‍. എറണാകുളം സി.ജെ.എം കോടതിയിലാണ് മുഖ്യമന്ത്രി ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് കാലത്ത് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് മാനനഷ്ടക്കേസ് നല്‍കിയത്. കഴിഞ്ഞ ദിവസം ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്ന കത്തിലാണ് മുഖ്യമന്ത്രിക്കെതിരെ സരിത ലൈംഗികാരോപണം ഉന്നയിച്ചത്. പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്റെ കയ്യിലുണ്ടെന്നും സരിത വെളിപ്പെടുത്തിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!