ഓരോ മിനിറ്റിലും ആംമ്പുലന്‍സുകള്‍ പാഞ്ഞു, മരിച്ചവരെ തിരിച്ചറിയാനാകാത്ത സ്ഥിതി

ഓരോ മിനിറ്റിലും ആംമ്പുലന്‍സുകള്‍ പാഞ്ഞു, മരിച്ചവരെ തിരിച്ചറിയാനാകാത്ത സ്ഥിതി

kollam kambam 2പരവൂര്‍: പരുക്കേറ്റവരെയും കൊണ്ട് ഓരോ മിനിറ്റിലും പായുന്ന ആംബുലന്‍സുകള്‍. അപകടം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുമ്പോഴും പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ ദുരന്തത്തിന്റെ തീവ്രത വ്യക്തമായി പറയാന്‍ ആര്‍ക്കും കഴിയാത്ത സ്ഥിതി.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ഒന്നിലധികം പേരുമായിട്ടാണ് നിരനിkollam kambam 8രയായി ആംബുലന്‍സുകള്‍ എത്തിക്കൊണ്ടിരിക്കുന്നത്. കൊല്ലം ജില്ലയിലെ ആശുപത്രികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മര ണം നൂറോട് അടുക്കുമെന്നാണ് ആശുപത്രികളില്‍ നിന്നുള്ള സൂചന. മുന്നൂറോളം പേര്‍ ചികിത്സയിലാണ്. ഇവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ്. ആശുപത്രികളിലുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത സ്ഥിതി.kollam kambam 7

അപകടമുണ്ടായി ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരുന്നു. ഗുരുതരാവസ്ഥയിലായ പല രോഗികളെയും കൊണ്ട് ആശുപത്രികള്‍ മാറി മാറി ആംമ്പുലന്‍സുകള്‍ പാഞ്ഞ സ്ഥിതിയായിരുന്നു കഴിഞ്ഞ മണിക്കൂറുകളില്‍ കണ്ടത്. പൊള്ളലിനപ്പുറം കൈയും കാലുമെല്ലാം ഒടിഞ്ഞ നിലയില്‍ കൂടിയാണ് പലരെയും ആശുപത്രികളിലെത്തിച്ചിട്ടുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 1
error: Content is protected !!