വെടിക്കെട്ട് ദുരന്തം: മരണം 108 കവിഞ്ഞു, 60 പേരുടെ നില ഗുരുതരം

വെടിക്കെട്ട് ദുരന്തം: മരണം 108 കവിഞ്ഞു, 60 പേരുടെ നില ഗുരുതരം

kambam 5കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 108 ആയി. 60 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 383 ലേറെ പേര്‍ പരിക്കുകളോടെ നിരവധി പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കിംസ് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കൊല്ലം മെഡിസിറ്റി, എന്‍ എസ് ആശുപത്രി, കൊല്ലം കിംസ് തുടങ്ങിയ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് കമ്പക്കെട്ട് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. ദുരന്തത്തെ തുടര്‍ന്ന് പ്രധാനമന്ത്രി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും സംഭവസ്ഥലം സന്ദര്‍ശിച്ചു. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് 25 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!