വെടിക്കെട്ട് അപകടം: ഭാരവാഹികള്‍ കീഴടങ്ങി, ഹൈക്കോടതി വിധി ഇന്ന്

വെടിക്കെട്ട് അപകടം: ഭാരവാഹികള്‍ കീഴടങ്ങി, ഹൈക്കോടതി വിധി ഇന്ന്

kambam 5കൊല്ലം/കൊച്ചി: പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ അപകടത്തെ തുടർന്ന് ഒളിവിൽ പോയ അഞ്ച് പേർ കീഴടങ്ങി. മാനേജിംഗ് കമ്മറ്റിയിലെ അംഗങ്ങളാണ് കീഴടങ്ങിയത്. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്‍റ് ജയലാൽ, സെക്രട്ടറി ജെ കൃഷ്ണൻകുട്ടി, ശിവപ്രസാദ്, സുരേന്ദ്രൻ പിള്ള, രവീന്ദ്രൻ പിള്ള എന്നിവരാണ് കീഴടങ്ങിയത്. വെടിക്കെട്ടപകടം ഉണ്ടായ ഉടൻ തന്നെ ഇവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.  ഐപിസി സെക്ഷൻ 307, 308, അണ്ടർ സെക്ഷൻ നാല് എന്നിവ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മത്സരക്കമ്പം നടത്തിയതിന് കരാറുകാരന്‍റെ അനുയായികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ക്ഷേത്രപരിപാടികളിൽ വെടിക്കെട്ടിന് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യത്തിൽ ഹൈക്കോടതി വിധി ഇന്ന് വിധി പറയും.  ജസ്റ്റിസ് വി ചിദംബരേഷ് നൽകിയ ഹർജിയിൽ ഉച്ചക്ക് 1.45ന് ഡിവിഷൻ ബെഞ്ച് വാദം കേൾക്കും. മാരക പ്രഹരശേഷിയുള്ള ഗുണ്ട്, അമിട്ട്, കതിന തുടങ്ങിയവ ഉപയോഗിച്ചുള്ള വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഇത് പൊതു താൽപ്പര്യ ഹർജിയായി പരിഗണിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!