ഉഗ്രശബ്ദമുള്ള രാത്രി വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു

kambam 7കൊച്ചി: ഉഗ്രശബ്ദമുള്ള രാത്രി വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി വി. ചിദംബരേഷ് നല്‍കിയ കത്ത് പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സന്ധ്യയ്ക്ക് സൂര്യാസ്തമയത്തിന് ശേഷവും പുലര്‍ച്ചെ സൂര്യോദയത്തിന് മുമ്പും ഉഗ്രശബ്ദത്തിലുള്ള വെടിക്കെട്ട് പാടില്ലെന്നാണ് കോടതി വിധി. അതേസമയം വര്‍ണവിസ്മയം തീര്‍ക്കുന്ന വെടിമരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ തടസമില്ല. ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. വിഷു ദിനത്തില്‍ വീണ്ടും ചേരുന്ന കോടതി സമ്പൂര്‍ണ ഉത്തരവ് പുറപ്പെടുവിക്കും.

വെടിക്കെട്ട് അപകടത്തിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.  വെടിക്കെട്ടില്‍ ഗുരുതരമായ നിയമലംഘനം നടന്നു. മാനദണ്ഡം പാലിച്ചല്ല വെടിക്കെട്ട് നടന്നത്. വെടിക്കെട്ട് നടത്താന്‍ ബാഹ്യ ഇടപെടലുകള്‍ നടന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചല്ല വെടിക്കെട്ട് നടന്നത്. 7 ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു. പൊലീസിനും ജില്ലാ ഭരണകൂടത്തിനും രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. അനുമതിയില്ലാത്ത വെടിക്കെട്ട് തടയാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ചോദിച്ചു. വിഷുദിനത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തി വിഷയം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!