തൃശൂര്‍പൂരം: ഭംഗിയായി തന്നെ നടത്തുമെന്ന്‌ മുഖ്യമന്ത്രി

തൃശൂര്‍: തൃശൂര്‍പൂരം കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങളെല്ലാം പാലിച്ച്‌ ഏറ്റവും ഭംഗിയായി തന്നെ നടത്തുമെന്ന്‌ മുഖ്യമന്ത്രി. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ആഘോഷങ്ങള്‍ക്കൊപ്പം സുരക്ഷയും പ്രധാന കാര്യം തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പങ്കെടുത്ത ആലോചനായോഗത്തിന്‌ പിന്നാലെയാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. പൂരത്തിന്‌ എല്ലാത്തരത്തിലുമുള്ള കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കും. ആനയെഴുന്നുള്ളത്ത്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടാകും. ഉന്നതതല ആലോചനാ യോഗത്തിന്‌ പിന്നാലെ പൂരം നടത്തിപ്പ്‌ സംബന്ധിച്ച ആശങ്കകള്‍ പൂര്‍ണ്ണമായും മാറിയതായി തിരുവമ്പാടി-പാറമേല്‍ക്കാവ്‌ ദേവസ്വങ്ങളും വ്യക്‌തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!