ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ: അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം

attingal-murderതിരുവനന്തപുരം: ആറ്റിങ്ങല്‍ അരുംകൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ. രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഒന്നാം പ്രതി പരമാവധി ശിക്ഷയായ വധശിക്ഷയ്ക്ക് അര്‍ഹനാണെന്നും ശിക്ഷ പ്രഖ്യാപിച്ച തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ഷെര്‍സ്  വ്യക്തമാക്കി. രണ്ടു പ്രതികളും 50 ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം.

കുരുന്നു ജീവതമാണ് മുളയിലെ നുള്ളിയതെന്ന് വിധിപ്രസ്താവനത്തില്‍ പറഞ്ഞ കോടതി രണ്ടാം പ്രതി മാതൃത്വത്തിന് തന്നെ അപമാനമാണെന്ന പരാമര്‍ശവും നടത്തി. സ്വന്തം മകളേക്കാള്‍ പ്രായം കുറഞ്ഞ കുട്ടിയെയാണ് ഒന്നാം പ്രതി അതിക്രൂരമായി കൊലപ്പെടുത്തിയത്. അറബ്‌നാട്ടിലെ മുഴുവന്‍ അത്തറും പൂശിയാലും കൈകള്‍ ശുദ്ധമാകില്ല. കാമപൂര്‍ത്തികരണത്തിന് വേണ്ടി കൊടും ക്രൂരത നടപ്പാക്കി. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ല.

അനുശാന്തിയുടെ ഭര്‍ത്താവ് ലജീഷിന് 50 ലക്ഷം രൂപ ഒന്നാം പ്രതിയില്‍ നിന്നും ഓമനയുടെ ഭര്‍ത്താവ് തങ്കപ്പന്‍ ചെട്ടിയാര്‍ക്ക് 30 ലക്ഷം രൂപ രണ്ടാം പ്രതിയില്‍ നിന്ന് ഈടാക്കി നല്‍കണം. അന്വേഷണ ഉദ്യോഗസ്ഥനായ അനില്‍കുമാറിനെ പ്രശംസിച്ചു. 42ാം സാക്ഷി ഷാജിയെ പ്രത്യേകം പരാമര്‍ശിച്ചു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെയും പ്രശംസിച്ചു. നിര്‍വികാരതയോടെയാണ് പ്രതികള്‍ ശിക്ഷാവിധി കേട്ടിരുന്നത്. പ്രതികള്‍ക്ക് കനത്ത പിഴ ചുമത്തണമെന്ന് പ്രോസിക്യൂട്ടര്‍ വി.എസ് വിനീത്കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!