ആര്യാട് ചെമ്പന്‍തറയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

ആലപ്പുഴ: ആര്യാട് ചെമ്പന്‍തറയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു. ആളപായമില്ല. രാവിലെ ആറുമണിയോടെയാണ് ബോട്ടിന് തീപിടിച്ചത്. ഇന്‍വെര്‍ട്ടറില്‍ നിന്നാണ് തീപടര്‍ന്നത്. തീപിടിത്തത്തില്‍ ഹൗസ് ബോട്ടിലുണ്ടായിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ബോട്ടില്‍ വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നെങ്കിലും തീപിടിച്ച ഉടന്‍ ഇവരെ സുരക്ഷിതമായി മാറ്റാനായി. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!