ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

chikku robertകൊച്ചി: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി മസ്‌കറ്റിലെത്തിച്ച മൃതദേഹം ഒരു മണിക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് കൊച്ചിയിലെത്തിച്ചത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം എംബാം നടപടികള്‍ പൂര്‍ത്തിയാക്കി, പത്തു മണിയോടെ ചുക്കുവിന്റെ അങ്കമാലി കറുകുറ്റിയിലുള്ള വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാല് മണിയോടെ കറുകുറ്റി ക്രിസ്തുരാജ ആശ്രമം പളളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!