ജിഷയുടെ അമ്മയെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി സന്ദര്‍ശിച്ചു; ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിഷേധ പ്രകടനം

പെരുമ്പാവൂര്‍: അതിക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. നിര്‍ഭാഗ്യകരമായ സംഭവമാണ്‌ ഉണ്ടായിരിക്കുന്നതെന്നും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ജിഷയുടെ കുടുംബാംഗങ്ങളെ നേരിട്ട്‌ കാണുന്നതിനും ആശ്വസിപ്പിക്കുന്നതിനുമാണ്‌ എത്തിയതെന്നും കുടുംബത്തിന്‌ ആശ്രയമായ ജിഷയുടെ സഹോദരിക്ക്‌ സര്‍ക്കാര്‍ ജേലി നല്‍കുമെന്നും ഇലക്ഷന്‍ കമ്മീഷന്റെ അനുമതിയോടെ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ഭാഗ്യകരമായ ഈ സംഭവത്തിന്‌ മറ്റൊരു മാനം നല്‍കേണ്ടതില്ലെന്നും കേസിന്റെ ഗൗരവം അനുസരിച്ച്‌ തന്നെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശുപത്രി പരിസരത്ത്‌ മുഖ്യമന്ത്രിക്കെതിരെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം ഉണ്ടായി. മുഖ്യമന്ത്രി ഗോ ബാക്ക്‌ മുദ്രാവാക്യങ്ങളുമായി ആയിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. എന്നാല്‍ നൂറുകണക്കിന്‌ പോലീസുകാരെ സ്‌ഥലത്ത്‌ വിന്യസിച്ചിരുന്നതിനാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!