ജിഷയുടെ കുടുംബത്തിന് പത്ത്‌ ലക്ഷം രൂപയും സഹോദരിക്ക് ജോലിയും സര്‍ക്കാര്‍ സഹായം

ജിഷയുടെ കുടുംബത്തിന് പത്ത്‌ ലക്ഷം രൂപയും സഹോദരിക്ക് ജോലിയും സര്‍ക്കാര്‍ സഹായം

Ommen chandi BUDGETതിരുവനനന്തപുരം: പെരുമ്പാവൂരില്‍ മൃഗീയമായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപയും ജിഷയുടെ സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലാകും ദീപയ്ക്ക് ജോലി നല്‍കുക. മുഖ്യമന്ത്രിയുടെ പുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ളത്.

ജിഷയുടെ കുടുംബത്തിന് വീടുവെച്ച് നല്‍കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രസഭാ യോഗം കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീരുമാനങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!