അടൂര്‍ പ്രകാശിന് തിരിച്ചടി; സ്‌റ്റേ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: വിവാദ ആള്‍ ദൈവം സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാട് കേസില്‍ ദ്രുതപരിശോധന തുടരണമെന്ന് ഹൈക്കോടതി. ദ്രുത പരിശോധനയ്ക്ക് ഉത്തരവിട്ട മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നടപടി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഭൂമി നല്‍കാന്‍ ഉത്തരവ് ഇറക്കിയെങ്കിലും പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് അത് സര്‍ക്കാര്‍ പിന്‍വലിച്ചതായാണ് മന്ത്രി ഹര്‍ജിയില്‍ പറഞ്ഞത്. ഉത്തരവ് പിന്‍വലിച്ച ശേഷം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!