ജിഷയുടെ കൊലപാതകത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല: ചെന്നിത്തല

ജിഷയുടെ കൊലപാതകത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല: ചെന്നിത്തല

jisha-family-1RAMESHകൊച്ചി: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തില്‍ കുറ്റവാളിയെ വൈകാതെ കണ്ടെത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പോലീസിന്റെ ഭാഗത്തുനിന്ന് ആദ്യഘട്ടത്തില്‍ വീഴ്ചയുണ്ടായിട്ടില്ല. എന്നാല്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തും. ജിഷയുടെ അമ്മയെ താന്‍ സന്ദര്‍ശിച്ചത് പോലീസിന്റെ എതിര്‍പ്പ് മറികടന്നാണ്. ആദ്യം സ്ഥലത്തെത്തിയ താന്‍ യുവജന സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. ഒരു സംഘര്‍ഷമുണ്ടാകാതിരിക്കാനാണ് അങ്ങനെ ചെയ്തത്. അല്ലാതെ ചില മാധ്യമങ്ങള്‍ പറയുന്നത്‌പോലെ ഭയന്ന് പിന്മാറിയതല്ലെന്നും ചെന്നിത്തല എറണാകുളം പ്രസ് ക്ലബില്‍ മാധ്യമങ്ങളോട് പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!