പിണറായി വിജയന്റെ ഫ്‌ളക്‌സ്ബോര്‍ഡ്‌ തീവെച്ചു നശിപ്പിച്ചു

കണ്ണൂര്‍: സിപിഎം നേതാവ്‌ പിണറായി വിജയന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണാര്‍ത്ഥം സ്‌ഥാപിച്ച കൂറ്റന്‍ ഫ്‌ളക്‌സ്ബോര്‍ഡ്‌ തീവെച്ചു നശിപ്പിച്ചു. തിങ്കളാഴ്‌ച പുലര്‍ച്ചെ നാലു മണിയോടെ ധര്‍മ്മടം ടൗണില്‍ പിണറായിയുടെ വീടിനോട്‌ ചേര്‍ന്ന്‌ റോഡരികില്‍ സ്‌ഥാപിച്ചിരുന്ന 300 മീറ്റര്‍ വരുന്ന ഫ്‌ളെക്‌സ് ബോര്‍ഡ്‌ ആണ്‌ കത്തിച്ചത്‌. പുലര്‍ച്ചെ ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ്‌ ഫ്‌ളെക്‌സ് ബോര്‍ഡിന്‌ തീ വെച്ചതെന്നാണ്‌ ദൃക്‌സാക്ഷികള്‍ പറയുന്നത്‌. അക്രമത്തിന്‌ പിന്നില്‍ ബിജെപിക്കാര്‍ ആണെന്നാണ്‌ സിപിഎം ആരോപിക്കുന്നത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!