മലയാളികളെ നാട്ടിലെത്തിച്ചത് ആര് ? തര്‍ക്കം

shushma swaraj 1ഡല്‍ഹി: വിദേശ രാജ്യങ്ങളിലെ സംഘര്‍ഷ മേഖലയില്‍ കുടുങ്ങി കിടന്ന മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ പണം ചെലവിട്ടത് സംസ്ഥാന സര്‍ക്കാരാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അവകാശ വാദം ചോദ്യം ചെയ്ത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലാണ് ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്ത് മന്ത്രി രംഗത്തെത്തിയത്. ലിബിയ,യെമന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകളെ തിരികെ എത്തിക്കാന്‍ പണം മുടക്കിയത് ആരാണെന്നും സുഷമ സ്വരാജ് ചോദിച്ചു. ലിബിയയില്‍ നിന്ന് മടങ്ങിയെത്തിയ 29 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേരളമാണ് പണം മുടക്കിയതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ലിബിയയില്‍ കുടുങ്ങി കിടക്കുകയായിരുന്ന 18 മലയാളികള്‍ ഇന്ന് രാവിലെ ആണ് നാട്ടില്‍ തിരിച്ചെത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!