മികച്ച പ്രതികരണം: 5.47 ശതമാനം കടന്നു, തെക്കന്‍ കേരളത്തില്‍ പോളിംഗ് മന്ദഗതിയില്‍

കോട്ടയം: വടക്കന്‍ ജില്ലകളില്‍ കനത്ത പോളിംഗ്. സംസ്ഥാനം പതിനാലാം നിയമസഭയിലേക്ക് വിധിയെഴുതുമ്പോള്‍ രാവിലെ എട്ടു മണിവരെ ശരാശരി 5.47 ശതമാനം വോട്ട് രേഖപ്പെടുത്തി. മധ്യകേരളത്തില്‍ മഴ പോളിംഗിന് ഭീഷണിയാകുന്നുണ്ട്. തെക്കന്‍ കേരളത്തില്‍ പോളിംഗ് മന്ദഗതിയിലാണ്.

പല മണ്ഡലങ്ങളിലും ഏഴ് ശതമാനം പോളിംഗ് കടന്നു. കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. തളിപ്പറമ്പ്, ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ 10% പോളിംഗ് നടന്നു.  കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മഴ ഭീഷണി ഉയര്‍ത്തുന്നത്. എന്നാല്‍ തീരദേശ മേഖലയില്‍ കാലാവസ്ഥ ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ല. പൂഞ്ഞാര്‍ മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ പോളിംഗ് എട്ടു മണിവരെ തുടങ്ങാന്‍ കഴിഞ്ഞില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ 7.73% പോളിംഗ് ആദ്യ മണിക്കൂറില്‍ രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ അഞ്ചു ശതമാനമാണ് പോളിംഗ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!