കനത്ത മഴ രണ്ട് ദിവസം കൂടി; വ്യാപക നാശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മഴ തുടരും. കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ വ്യാപക നാശമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

തിരുവനന്തപുരം, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ കടലാക്രമണം രൂക്ഷമാണ്. ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലായി 180ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. കാസര്‍ഗോഡ് 30 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. തിരുവനന്തപുരത്ത് വലിയതുറയില്‍ പ്രതിഷേധവുമായി ജനങ്ങള്‍ റോഡ് ഉപരോധിച്ചു.

ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ തിങ്കളാഴ്ച വൈകിയാണ് കടല്‍ക്കയറിയത്. നിരവധി വീടുകള്‍ അപകട ഭീഷണിയിലായതിനെത്തുടര്‍ന്ന് ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദുരന്ത നിരവാരണ വിഭാഗം അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!