അധികാരമേല്‍ക്കുന്നത് ജനങ്ങളുടെ സര്‍ക്കാര്‍: പിണറായി

pinarayi vijayan (2)തിരുവനന്തപുരം: കേരളത്തില്‍ നാളെ അധികാരമേല്‍ക്കുന്നത് ജനങ്ങളുടെ സര്‍ക്കാരാണെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ വേര്‍തിരിവില്ലാതെ ജനങ്ങളെ ഒന്നായി കണ്ട് സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമവും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീറും വാശിയുമെല്ലാം തെരഞ്ഞെടുപ്പോടെ കഴിഞ്ഞെന്നും ഇനി വേണ്ടത് നാടിന്റെ വികസനത്തിനായുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. അഴിമതിക്കാരെ അകറ്റി നിര്‍ത്തും. ഇതിനകം തന്നെ തന്റെ പേരുപറഞ്ഞ് പലരും രംഗത്തുവന്നിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണം. പേഴ്‌സണല്‍ സ്റ്റാഫ് അടക്കം കാര്യക്ഷമതയും സത്യസന്ധരുമായ ആളുകളെ മാത്രമേ സര്‍ക്കാരിന്റെ ഭാഗമാക്കൂ.

രാവിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!