അധികാരമേറ്റു, ഇനി ടീം പിണറായി

pinarayi-new (1)തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ നടന്ന ചടങ്ങില്‍ സി.പി.എമ്മിന്റെ 11 അംഗങ്ങളും സി.പി.ഐയുടെ നാലും കോണ്‍ഗ്രസ് എസ്, ജനതാദള്‍ എസ്, എന്‍.സി.പി പാര്‍ട്ടികളുടെ ഓരോ പ്രതിനിധികളും മന്ത്രിമാരായി അധികാരമേറ്റു.

സി.പി.എം, സി.പി.ഐ മന്ത്രിമാര്‍ സഗൗരവം പ്രതിജ്ഞയെടുത്തപ്പോള്‍ സി.പി.എം സ്വതന്ത്രന്‍ കെ.ടി. ജലീല്‍, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. പിണറായി വിജയനു പിന്നാലെ സി.പി.ഐ നിയമസഭാ കക്ഷി നേതാവ് ഇ. ചന്ദ്രശേഖരന്‍ രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പിന്നാലെ സത്യവാചകം ചൊല്ലി. എ.കെ. ബാലന്‍, കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, ജെ. മെഴ്‌സിക്കുട്ടിയമ്മ, എ.സി. മൊയ്തീന്‍, അഡ്വ. കെ. രാജു, ടി.പി. രാമകൃഷ്ണന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, കെ.കെ. ശൈലജ, ജി. സുധാകരന്‍, വി.എസ്. സുനില്‍കുമാര്‍ പി. തിലോത്തമന്‍ എന്നിവരുടെ ഊഴമായിരുന്നു. ഒടുവിലായി തോമസ് ഐസക് കൂടി സത്യവാചകം ചൊല്ലിയതോടെ ചടങ്ങ് പൂര്‍ത്തിയായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!