റോഡുകളില്‍ അടിയന്തര അറ്റകുറ്റപ്പണിക്ക്‌ 38 കോടിരൂപ അനുവദിച്ചു

തിരുവനന്തപുരം: മഴക്കാലപൂര്‍വ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്‌ഥാനത്തെ പൊതുമരാമത്ത്‌ റോഡുകളില്‍ അടിയന്തര അറ്റകുറ്റപ്പണിക്ക്‌ അനുമതി നല്‍കിയതായി മന്ത്രി ജി. സുധാകരന്‍.
റോഡ്‌ പണിക്കും ഓടകളുടെ അറ്റകുറ്റപ്പണിക്കുമായി 38 കോടിരൂപ അനുവദിച്ചു. പത്തു ദിവസത്തിനകം പണികള്‍ പൂര്‍ത്തിയാക്കണം. അതതു തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുമായി ചര്‍ച്ച ചെയ്‌തായിരിക്കും അറ്റകുറ്റപ്പണികള്‍ നടത്തുക. മഴക്കാലത്തെ റോഡപകടങ്ങള്‍ ഒഴിവാക്കുകയാണു ലക്ഷ്യം. റോഡിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ പ്രത്യേക പരിഗണന നല്‍കും. റോഡുകളിലെ ഓടകള്‍ വൃത്തിയാക്കുക, ജലനിര്‍ഗമനം ഉറപ്പാക്കുക, കലുങ്കുകള്‍ വൃത്തിയാക്കുക തുടങ്ങി എല്ലാ മഴക്കാല സുരക്ഷാ പ്രവര്‍ത്തനങ്ങളും അടിയന്തരമായി നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ആദ്യഗഡുവായി 19 കോടിരൂപ ചെലവിടും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!