പിണറായി വിജയന്റെ ഡല്‍ഹി യാത്ര തുടങ്ങി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ഇന്ന്

പിണറായി വിജയന്റെ ഡല്‍ഹി യാത്ര തുടങ്ങി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ഇന്ന്

Pinarayi Vijayanഡല്‍ഹി: മുഖ്യമന്ത്രിയായശേഷം പിണറായി വിജയന്‍ നടത്തുന്ന ആദ്യ ഡല്‍ഹി സന്ദര്‍ശനം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരെയും പിണറായി വിജയന്‍ സന്ദര്‍ശിക്കും. നാളെ തുടങ്ങുന്ന രണ്ട് ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിണറായി പങ്കെടുക്കും.

ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിക്ക് ഇടത് സംഘടനകള്‍ വന്‍ വരവേല്‍പ്പാണ് ഒരുക്കിയിട്ടുള്ളത്. വൈകുന്നേരം നാലു മണിക്ക് റെയ്‌സ്‌കോഴ്‌സ് റോഡിലെ വസതിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച അനുവദിച്ചിട്ടുള്ളത്. ആറു മണിക്കാണ് പ്രണബ് മുഖര്‍ജിയുമായുള്ള കൂടിക്കാഴ്ച.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!