പദവി ഒഴിയുന്നത് പൂര്‍ണ സംതൃപ്തിയോടെയെന്ന് ടിപി സെന്‍കുമാര്‍

തിരുവനന്തപുരം: ഡിജിപി പദവി ഒഴിയുന്നത് പൂര്‍ണ സംതൃപ്തിയോടെയെന്ന് ടിപി സെന്‍കുമാര്‍. സ്ഥാനമാനങ്ങള്‍ക്കായി ആരുടെ പിന്നാലെയും പോയിട്ടില്ലെന്നും ആര്‍ക്ക് മുന്നിലും നട്ടെല്ല് വളച്ചിട്ടില്ലെന്നും ടിപി സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതൊരുപക്ഷെ ഡിജിപി എന്ന നിലയിലുള്ള തന്റെ അവസാന ഫെയ്‌സ്ബുക്ക് പോസ്റ്റായിരിക്കും. താന്‍ സര്‍വ്വീസില്‍ പ്രവേശിച്ചിട്ട് 35 വര്‍ഷമായി. ഇതുവരെയും സ്ഥാനമാനങ്ങള്‍ക്കായി ആരുടെ പിന്നാലെയും ശുപാര്‍ശയുമായി ചെന്നിട്ടില്ല. ആരേയും പ്രീതിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. വഴിവിട്ട ഇടപെടലുകള്‍ അവസാനം വരെയും എതിര്‍ത്തു. സത്യസന്ധതയും നീതിയും എപ്പോഴും മുറുകെപ്പിടിച്ചിരുന്നു. ഒരു കീഴുദ്യോഗസ്ഥനോടും നിയമവിരുദ്ധമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉത്തമബോധ്യമുണ്ടെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!