പതിനാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്; സത്യപ്രതിജ്ഞയാണ് ആദ്യ ദിവസത്തെ അജണ്ട

പതിനാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്; സത്യപ്രതിജ്ഞയാണ് ആദ്യ ദിവസത്തെ അജണ്ട

kerala niyamasabhaതിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങി. അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ആദ്യ ദിവസത്തെ അജണ്ട. രണ്ട് ദിവസത്തേക്കാണ്  സഭ ചേരുന്നത്. പ്രൊടേം സ്പീക്കര്‍ എസ് ശര്‍മ്മയുടെ അധ്യക്ഷതയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ നടക്കും. പത്രികകള്‍ ഇന്ന് പന്ത്രണ്ട് മണി വരെ സമര്‍പ്പിക്കാം.

രാവിലെ 9 മണി മുതലാണ്  സത്യപ്രതിജ്ഞാ ചടങ്ങ്. ഓരോ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുകയാണ് പതിവ്. പൊന്നാനി എംഎല്‍എ പി ശ്രീരാമകൃഷ്ണനാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. വി ശശി ഡെപ്യൂട്ടി സ്പീക്കറാകും. അംഗബലം കുറവായതിനാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് യുഡിഎഫ് മത്സരിക്കാനുള്ള സാധ്യത കുറവാണ്. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം പിരിയുന്ന സഭ 24 ന് നയ പ്രഖ്യാപനത്തോടെ വീണ്ടും സമ്മേളിക്കും. ബജറ്റ് ജൂലൈ 8 ന് അവതരിപ്പിക്കുമെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!