ഋഷിരാജ്‌ സിങ്‌ കേരളത്തില്‍ തന്നെ തുടര്‍ന്നേക്കും

തിരുവനന്തപുരം : ബി.എസ്‌.എഫ്‌ എ.ഡി.ജി.പിrishi-raj-singhയായുള്ള കേന്ദ്രസര്‍ക്കാര്‍ നിയമനത്തില്‍ താത്‌പര്യമില്ലെന്ന്‌ ചൂണ്ടിക്കാട്ടി ഡിജിപി ഋഷിരാജ്‌ സിങ്‌ കേരളത്തില്‍ തന്നെ തുടര്‍ന്നേക്കും. കേന്ദ്ര മന്ത്രിസഭയുടെ നിയമനകാര്യ സമിതിയാണ്‌ ഋഷിരാജ്‌ സിങിനെ ബി.എസ്‌.എഫ്‌ എ.ഡി.ജി.പിയായി നിയമിച്ചിരിക്കുന്നത്‌.

സി.ബി.ഐയില്‍ പ്രവര്‍ത്തിക്കാന്‍ താത്‌പര്യമുണ്ടെന്ന്‌ കാണിച്ച്‌ ഋഷിരാജ്‌ സിംഗ്‌ നല്‍കിയ കത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു നിയമനം. എന്നാല്‍ അതിര്‍ത്തി രക്ഷാസേനയായ ബി.എസ്‌.എഫില്‍ എ.ഡി.ജി.പിയായിട്ടാണ്‌ കേന്ദ്രം അദ്ദേഹത്തിന്‌ നിയമനം നല്‍കിയത്‌. ഇതോടെയാണ്‌ തത്‌കാലം കേന്ദ്ര സര്‍വീസിലേയ്‌ക്ക് പോകാതെ കേരളത്തില്‍ തന്നെ തുടരാന്‍ അദ്ദേഹം തീരുമാനച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌. നിലവില്‍ സംസ്‌ഥാന ജയില്‍ വകുപ്പ്‌ മേധാവിയാണ്‌ ഋഷിരാജ്‌ സിങ്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!