പി. ശ്രീരാമകൃഷ്ണന്‍ സഭാനാഥന്‍, പ്രതിപക്ഷത്തുനിന്ന് രണ്ട് വോട്ട് കൂടുതല്‍ കിട്ടി, സജീന്ദ്രന്റെ ഒരു വോട്ട് ചോര്‍ന്നു

p sreeramakrishnanതിരുവനന്തപുരം: പതിനാലാം നിയമസഭയുടെ സ്പീക്കറായി പി.ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. യു.ഡി.എഫിലെ വി.പി സജീന്ദ്രനെ 46 നെതിരെ 92 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശ്രീരാമകൃഷ്ണന്‍ വിജയിച്ചത്. ഒരു വോട്ട് അസാധുവായതായി പ്രോ ടേം സ്പീക്കര്‍ എസ്.ശര്‍മ്മ വ്യക്തമാക്കി. 91 അംഗങ്ങളുള്ള എല്‍.ഡി.എഫ് പ്രതീക്ഷിക്കാത്ത രണ്ട് വോട്ടുകള്‍ ശ്രീരാമകൃഷ്ണന് ലഭിച്ചു.

ഇതില്‍ ഒന്ന് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാലിന്റേത്. യു.ഡി.എഫിന് 47 അംഗങ്ങളുണ്ടെങ്കിലും സജീന്ദ്രന് ലഭിച്ചത് 46 വോട്ടാണ്. ഒരു വോട്ടിന്റെ കാര്യത്തില്‍ യു.ഡി.എഫിലും അനിശ്ചിതത്വമുണ്ട്. വോട്ട് രേഖപ്പെടുത്താതെ പി.സി ജോര്‍ജ് ബാലറ്റ് പേപ്പര്‍ മടക്കി ബോക്‌സില്‍ നിക്ഷേപിക്കുകയായിരുന്നു. വിജയിയായ ശ്രീരാമകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് ഡയസിലേക്ക് നയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!