ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പന് തയ്യാറെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പന് തയ്യാറെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോടതി ഉത്തരവിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് അഭിപ്രായ സമന്വയത്തിനാണെന്നും കടകംപള്ളി പറഞ്ഞു. സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യാനും തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വങ്ങളിലെ ഇടപെടലുകളിലെ അതൃപ്തി കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് യോഗങ്ങള്‍ പ്രത്യേകം ചേരും. വഴിപാട് നിരക്ക് വര്‍ധന പുനഃപരിശോധിക്കും. വഴിപാട് നിരക്കുകള്‍ മൂന്ന് മാസം മുന്‍പ് തന്നെ ഹൈക്കോടതി അനുമതിയോടെ കൂട്ടിയതാണെന്നും മന്ത്രി പറഞ്ഞു. മലബാര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!