ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരും

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരും. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. എഐസിസിയുടെ അനുമതി ലഭിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ഇതാദ്യമായാണ് നിയമസഭാകക്ഷി നേതാവും യുഡിഎഫ് ചെയര്‍മാനും രണ്ടുപേരാകുന്നത് . ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടിയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുയർന്നതിനെ തുടർന്നാണ് ഉമ്മന്‍ ചാണ്ടി സ്ഥാനമേറ്റെടുത്തതെന്നും ചെന്നിത്തല പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!