ഹരിപ്പാട്‌ മെഡിക്കല്‍ കോളജ്‌ : പൊതു-സ്വകാര്യ സംരംഭത്തിന്റെ നിബന്ധനകളോടാണ്‌ എതിര്‍പ്പെന്നു ധനമന്ത്രി

ആലപ്പുഴ: ഹരിപ്പാട്ടെ നിര്‍ദിഷ്‌ട മെഡിക്കല്‍ കോളജ്‌ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായതിനാലല്ല എതിര്‍ക്കുന്നതെന്നും ഈ പൊതു-സ്വകാര്യ സംരംഭത്തിന്റെ നിബന്ധനകളോടാണ്‌ എതിര്‍പ്പെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്ക്‌. സംയുക്‌ത സംരംഭത്തിന്റെ മറവില്‍ പൊതുവിഭവം സ്വകാര്യമേഖലയ്‌ക്കു കൈമാറുന്ന ബിസിനസ്‌ മോഡലാണ്‌ ഹരിപ്പാട്‌ മെഡിക്കല്‍ കോളജിന്റേതെന്ന്‌ അദ്ദേഹം വിശദീകരിച്ചു. താന്‍ ഫയല്‍ പഠിക്കാതെയാണു വിമര്‍ശനം ഉന്നയിച്ചതെന്ന പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ പരാമര്‍ശത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ധനമന്ത്രി എന്ന നിലയിലാണു വിമര്‍ശനമെന്നും ഡോ. തോമസ്‌ ഐസക്‌ വ്യക്‌തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!