റവന്യു വകുപ്പ് എടുത്ത തീരുമാനങ്ങള്‍ ചട്ടവിരുദ്ധമാണെന്നു ഉപസമിതി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്ത് റവന്യു വകുപ്പ് എടുത്ത തീരുമാനങ്ങള്‍ ചട്ടവിരുദ്ധമാണെന്നു എ കെ ബാലന്‍ അധ്യക്ഷനായ ഉപസമിതി കണ്ടെത്തി.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനുവരി 1 മുതല്‍ കൈക്കൊണ്ട വിവാദ തീരുമാനങ്ങള്‍ പരിശോധിച്ചപ്പോഴാണ് വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. റവന്യൂ വകുപ്പ് പുറപ്പെടുവിച്ച 127 ഉത്തരവുകളാണ് ഉപസമിതി ഇതുവരെ പരിശോധിച്ചത്. ഇതില്‍ ഭൂരിഭാഗവും ചട്ടങ്ങളുടെ ലംഘനമാണ്. മെത്രാന്‍ കായല്‍, ഹോം പ്ലാന്റേഷന്‍, കരുണ എസ്റ്റേറ്റ് തുടങ്ങിയ വിവാദ ഉത്തരവുകളെല്ലാം ചട്ടങ്ങള്‍ നഗ്നമായി ലംഘിച്ചുകൊണ്ടാണെന്നും മന്ത്രി സഭാ ഉപസമിതി കണ്ടെത്തിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!