അമിയൂര്‍ ഇസ്ലാമിനെ റിമാന്‍ഡ് ചെയ്തു

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ പ്രതിയായ അസം സ്വദേശി അമിയൂര്‍ ഇസ്ലാമിനെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ജഡ്ജിയുടെ ചേംബറിലാണ് പ്രതിയെ ഹാജരാക്കിയത്. ഇരുപത് മിനിറ്റില്‍ കോടതി നടപടികള്‍ പുര്‍ത്തിയാക്കിയ ശേഷം ഇയാളെ ജില്ലാ ജയിലിലേക്ക് മാറ്റി. വന്‍ സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെയാണ് പ്രതിയെ കോടതിയില്‍ എത്തിച്ചതും തിരികെ കൊണ്ടു പോയതും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!