വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടു

കൊച്ചി: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടു. നിലവിലുള്ള 22 പോസ്റ്റുകളിലും ഭാവിയില്‍ ഉണ്ടാകുന്ന പോസ്റ്റുകളിലും പി.എസ്.സി വഴിയാകും നിയമനം. വഖഫ് വസ്തുക്കളുടെ സര്‍വ്വേ നടത്തുന്നതിന് നിയമിച്ച സര്‍വ്വേ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക ബജറ്റില്‍ വകകൊള്ളിക്കും. വഖഫ് ബോര്‍ഡിനുള്ള അഡ്മിനിസ്‌ട്രേറ്റീവ് സോഷ്യല്‍ വെല്‍ഫെയര്‍ ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.ടി ജലീല്‍ വ്യക്തമാക്കി. 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!