പ്രതികരിക്കാനില്ലെന്ന നിലപാടിലുറച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദലിത് പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചതില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ ജയിലില്‍ പോകുന്നത് ആദ്യ സംഭവമല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. മുമ്പും ചില ആദിവാസിക്കുട്ടികള്‍ ജയിലില്‍ പോയിട്ടുണ്ട്. കണ്ണൂരില്‍ കുട്ടിയെ ജയിലില്‍ കൊണ്ടു പോയത് അമ്മയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമല്ലെന്നും പ്രതികരണം പൊലീസിനോടാണ് ചോദിക്കേണ്ടതെന്നും പിണറായി പറഞ്ഞിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!