അമീറുല്‍ ഇസ്ലാമിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അമീറുലിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 30 വരെ കസ്റ്റഡിയില്‍ വിട്ടത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി അമീറുലിനോട് ചോദിച്ചു. തനിക്ക് നാട്ടില്‍ പോകണമെന്നായിരുന്നു അമീറുലിന്റെ മറുപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!