പെട്രോള്‍ പമ്പുകള്‍ നാളെ മുതല്‍ അനിശ്ചിതകാലം അടച്ചിടും

പെട്രോള്‍ പമ്പുകള്‍ നാളെ മുതല്‍ അനിശ്ചിതകാലം അടച്ചിടും

petrol-pumpകൊച്ചി: പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കാത്ത ഓയില്‍കമ്പനികളുടെ നിലപാടുകളില്‍പ്രതിഷേധിച്ച് നാളെമുതല്‍ കേരളത്തിലെ പെട്രോള്‍പമ്പുകള്‍ അനിശ്ചികാലത്തേക്ക് അടച്ചിടാന്‍ ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് കൊച്ചിയില്‍ചേര്‍ന്ന സംസ്ഥാനതല എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

ഐഒസിയുടെ സംസ്ഥാന ഓഫിസില്‍ വച്ച് കമ്പനി അധികൃതരും പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാനഭാരവാഹികളുമായി നടന്ന മൂന്നാംവട്ട ചര്‍ച്ചയിലും തീരുമാനമാകാത്തതിനെത്തുടര്‍ന്നാണ് പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന പ്രസിഡന്റ് അഡ്വ തോമസ് വൈദ്യന്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം വരെ എക്‌സ്‌പ്ലോസീവ് ലൈസന്‍സുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ലൈസന്‍സുകളും ഓയില്‍ കമ്പനികള്‍തന്നെയാണ് എടുത്തുനല്‍കിയിരുന്നത്. അതിനായി 1000 ലിറ്റര്‍ പെട്രോളിന്‍മേല്‍ 47 രൂപയും ഡീസലിന്‍മേല്‍ 43 രൂപയും കമ്പനികള്‍ ഈടാക്കുന്നുണ്ട്. ഇതുകൂടാതെ ഡീലര്‍ കമ്മിഷനില്‍നിന്നും നിശ്ചിത ശതമാനം ലൈസന്‍സ് ഫീസ് റിക്കവറിയായി ഡീലര്‍മാര്‍ നേരിട്ടുംനല്‍കുന്നുണ്ട്.

 എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൊലൂഷന്‍,ഫയര്‍ഫോഴ്‌സ്, ഫാക്ടറീസ്, ഇന്‍ഡസ്ട്രീസ് തുടങ്ങിയ വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തുനല്‍കാന്‍ കമ്പനി ഇപ്പോള്‍ തയ്യാറാകുന്നില്ലെന്നും തോമസ് വൈദ്യന്‍ പറഞ്ഞു. പഞ്ചായത്തിന്റെ ട്രേഡ് ലൈസന്‍സ് ഫീസ് അടയ്ക്കാന്‍ ഡീലര്‍മാര്‍ തയ്യാറാണ്. കേരളത്തിലെ നിലവിലുള്ള 70ശമതാനം പമ്പുകളും മതിയായ ബിസിനസില്ലാതെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത് – തോമസ് വൈദ്യന്‍ പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!