അടച്ചുപൂട്ടിയ നാല് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: കോടതിവിധി പ്രകാരം അടച്ചുപൂട്ടിയ നാല് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മലാപ്പറമ്പ് എയുപിഎസ്, പാലോട് എയുപിഎസ്, വേളൂര്‍ പിഎംഎല്‍പിഎസ്, മങ്ങാട്ടുമുറി എഎംഎല്‍പിഎസ് എന്നിവയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്‌കൂളുകള്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ധവളപത്രം മന്ത്രിസഭ അംഗീകരിച്ചു. ഇത് നിയമസഭയില്‍ അവതരിപ്പിക്കും. മുണ്ടക്കയത്ത് വാഹനാപകടത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കും. മലപ്പുറം പാലച്ചിറമേട് വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ നല്‍കാനും തീരുമാനമായി. സുപ്രീംകോടതി സ്റ്റാന്റിങ് കൗണ്‍സില്‍ ആയി അഡ്വകേറ്റ് ജി. പ്രകാശിനെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!