സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ധവളപത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധവളപത്രം. ധൂര്‍ത്തും നികുതി ചോര്‍ച്ചയും പ്രതിസന്ധി രൂക്ഷമാക്കി. പദ്ധതിയേതര ചെലവില്‍ വന്‍വര്‍ദ്ധനവ്.

റവന്യൂ കമ്മി 8199 കോടിയും ധനകമ്മി 15888 കോടിയുമായി. സര്‍ക്കാരിന്റെ പൊതുകടം ഒന്നര ലക്ഷം കോടിയായെന്നും രേഖ പറയുന്നു. നികുതി വരുമാനം 12 ശതമാനമായി കുറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 17.4 ശതമാനമായിരുന്നു നികുതി വരുമാനമെന്ന് ധവളപത്രം പറയുന്നു.

അനാവശ്യ നികുതി ഇളവുകള്‍ നല്‍കി, ചെലവ് നോക്കാതെ പദ്ധതികള്‍ പ്രഖ്യാപിച്ചു, നികുതി പിരിവിലെ പിടിപ്പുകേട് തുടങ്ങിയ കഴിഞ്ഞ സര്‍ക്കാരിന്റെ നടപടികളാണ് ഈ സ്ഥിതി സൃഷ്ടിച്ചത്. നിത്യ ചെലവിന് 5900 കോടി അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. അടിയന്തരമായി കൊടുത്തു തീര്‍ക്കേണ്ടത് 6,300 കോടി രൂപയാണ്.

കാര്‍ഷിക പദ്ധതികള്‍ക്ക് തുക വകയിരുത്തിയില്ല. നികുതി പിരിവിലെ വളര്‍ച്ച 10 മുതല്‍ 12 ശതമാനം മാത്രമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ഭരണം ഒഴിയുമ്പോള്‍ ട്രഷറിയിലെ നീക്കിയിരിപ്പ് 1009 കോടി മാത്രമാണെന്നും ധവള പത്രം വ്യക്തമാക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!