ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗത്തിനിടെ ദേവസ്വം വകുപ്പ് മന്ത്രി മോശമായി പെരുമാറിയെന്ന് ചെയര്‍മാന്റെ പരാതി

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗത്തിനിടെ ദേവസ്വം വകുപ്പ് മന്ത്രി മോശമായി പെരുമാറിയെന്ന് ചെയര്‍മാന്റെ പരാതി. കഴിഞ്ഞ ദിവസം ഗുരുവായൂരിലെത്തിയ സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മോശമായി പെരുമാറിയെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എന്‍. പീതാംബരകുറുപ്പ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് പീതാംബരക്കുറുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തയച്ചു. വെള്ളിയാഴ്ച നടന്ന യോഗത്തില്‍ നിന്നും മന്ത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിഎന്‍ അച്യുതന്‍ നായരെ അവഹേളിക്കുകയും യോഗത്തില്‍ നിന്നും ഇറക്കിവിട്ടതായും കത്തില്‍പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!