പി.ജയരാജനെ തിരുവനന്തപുരത്തേക്ക്‌ കൊണ്ടുപോയ ആമ്പുലന്‍സ്‌ അപകടത്തില്‍ പെട്ടു

p-jayarajan at courtകോഴിക്കോട്‌: കതിരൂര്‍ മനോജ്‌ വധക്കേസില്‍ റിമാന്‍ഡിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ തിരുവനന്തപുരത്തേക്ക്‌ കൊണ്ടുപോയ ആമ്പുലന്‍സ്‌ അപകടത്തില്‍ പെട്ടു. നിയന്ത്രണം വിട്ട ആമ്പുലന്‍സ്‌ നടപ്പാതയിലേക്ക്‌ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ വാഹനത്തിന്റെ രണ്ട്‌ ടയറുകള്‍ പൊട്ടി.  അപകടത്തില്‍ ജയരാജന്‌ പരുക്കേറ്റിട്ടില്ല.

 കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക്‌ കൊണ്ടുവരുന്നതിനിടെയാണ്‌ അപകടം ഉണ്ടായത്‌. തൃശ്ശൂര്‍ പേരാമംഗലത്ത്‌ വച്ച്‌ പുലര്‍ച്ചേ 1.30 ഓടെയായിരുന്നു അപകടം. തലനാരിഴയ്‌ക്കാണ്‌ വന്‍ അപകടം ഒഴിവായത്‌. അപകടത്തെ തുടര്‍ന്ന്‌ ദേഹാസ്വസ്‌ഥ്യം അനുഭവപ്പെട്ട ജയരാജനെ മറ്റൊരു ആമ്പുലന്‍സില്‍ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്‌ധ ഡോക്‌ടര്‍മാരെത്തി പരിശോധന നടത്തിയ ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്ര തുടരും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!