മഅദനി വീട്ടിലെത്തി, മാതാപിതാക്കള്‍ കാണാന്‍ ഉണര്‍ന്നിരുന്നു

കൊല്ലം: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ജന്മനാട്ടിലെത്തി. പുലര്‍ച്ചെ രണ്ടര മണിയോടെയാണ് മഅദനി അന്‍വാര്‍ശേരിയിലെ കുടുംബ വീട്ടിലെത്തിയത്. ഭാര്യ സൂഫിയ, പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് തുടങ്ങിയവരും മഅദനിക്കൊപ്പം ഉണ്ടായിരുന്നു. പി.ഡി.പി പ്രവര്‍ത്തകരും നാട്ടുകാരും അടക്കം നിരവധി പേര്‍ മഅദനിയെ കാണാന്‍ രാത്രി വൈകിയും വീട്ടിലുണ്ടായിരുന്നു. ആറു വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തിലെത്തി മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഒപ്പം റംസാന്‍ ആഘോഷിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മഅദനി പ്രതികരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!