പണം നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തി; കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ മുടങ്ങി

തിരുവനന്തപുരം: പെന്‍ഷന്‍ നല്‍കാന്‍ കൂടുതല്‍ ധനസഹായം വേണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി. പദ്ധതി വിഹിതത്തിനു പുറമേ അധിക തുക അനുഗതാഗത സെക്രട്ടറിയുടെ കത്ത് കെ.എസ്.ആര്‍.ടി.സി. എം.ഡിക്ക് കൈമാറി. പെന്‍ഷന്‍ നല്‍കാന്‍ കോര്‍പസ് ഫണ്ട് രൂപീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരും കോര്‍പ്പറേഷനും ചേര്‍ന്ന് കോര്‍പസ് ഫണ്ടുണ്ടാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണ്. ഇത് അടിയന്തരമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അനിയന്ത്രിതമായി സൗജന്യ പാസ് അനുവദിക്കുന്നത് നഷ്ടത്തിനു കാരണമാകുന്നുണ്ടെന്നും കത്തില്‍ പറയുന്നു.

തര്‍ക്കത്തിനിടെ, കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണ്. കോര്‍പ്പറേഷന്റെ വിഹിതമായ 20 കോടി രൂപ ട്രഷറിയിലെത്തിയെങ്കിലും സര്‍ക്കാര്‍ വിഹിതം അടയ്ക്കാത്തതാണ് കാരണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!