തിരുവനന്തപുരത്തും അഭിഭാഷകരുടെ അഴിഞ്ഞാട്ടം

തിരുവനന്തപുരത്തും അഭിഭാഷകരുടെ അഴിഞ്ഞാട്ടം

media-centerതിരുവനന്തപുരം: കഴിഞ്ഞ ദിവസം ഹൈക്കോടതി പരിസരത്ത് നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെ തിരുവനന്തപുരത്തും അഭിഭാഷകര്‍ അഴിഞ്ഞാടി. വഞ്ചിയൂര്‍ കോടതി പരിസരത്താണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. കല്ലെറിഞ്ഞു. വാഹനങ്ങള്‍ തകര്‍ത്തു. മീഡിയ റൂമിലേക്കുള്ള പ്രവേശനം അഭിഭാഷകര്‍ തടഞ്ഞു. നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ല എന്ന പോസ്റ്റര്‍ വ്യാപകമായി മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളിലും മീഡിയാ റൂമിന് മുന്നിലും പതിച്ചിരുന്നു.

കല്ലേറില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം പരുക്കേറ്റു.  ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ അനുലാലിന് തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്.  ഒരു വക്കീല്‍ ഗുമസ്തനും ആക്രമണത്തില്‍ പരുക്കേറ്റു. ഗേറ്റിനു മുന്നില്‍ തമ്പടിച്ച അഭിഭാഷകര്‍ യാതൊരു കാരണവശാലും മാധ്യമപ്രവര്‍ത്തകരെ കോടതിക്കുള്ളിലേക്ക് കയറ്റാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്.

അഭിഭാഷകര്‍ മദ്യപിച്ചിരുന്നുവെന്നും വിവരങ്ങളുണ്ട്. സ്ഥലത്ത് പൊലീസെത്തി നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും അഭിഭാഷകര്‍ കൂടുതല്‍ അക്രമാസക്തരാവുകയായിരുന്നു. അക്രമം നടത്തിയ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഹൈക്കോടതി വളപ്പില്‍ ഉണ്ടായ സംഭവത്തിനു സമാനമായ സംഭവമാണ് വഞ്ചിയൂര്‍ കോടതി വളപ്പിലും ഉണ്ടായത്. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കും. അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരന്‍ പ്രസാദിന്റെ ശുപാര്‍ശ അനുസരിച്ചാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!